Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Essentiality Certificate

Kollam

ആ​ശ്രാ​മം ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കാ​ൻ എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് മ​ന്ത്രി

കൊ​ല്ലം: ആ​ശ്രാ​മം ഇ​എ​സ്ഐ മോ​ഡ​ല്‍ ആ​ൻ​ഡ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.മു​ര​ളീ​ധ​ര​ന്‍ ഉ​റ​പ്പു ന​ല്‍​കി​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് എം​പി നി​വേ​ദ​നം ന​ല്‍​കി ച​ര്‍​ച്ച ചെ​യ്തു. ച​ര്‍​ച്ച​യി​ലാ​ണ് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​യ​ത്.
ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ​എ​സ്ഐ ആ​രം​ഭി​ച്ചു. 2026-27 ല്‍ ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​രം​ഭി​ക്കാ​നാ​ണ് എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ല്‍​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി വ​രെ ഫ​യ​ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ കാ​ല​താ​മ​സം വ​രു​ത്തി. മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ അ​പേ​ക്ഷാ തീ​യ​തി ദീ​ര്‍​ഘി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന് നേ​രി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ മ​നഃ​പൂ​ര്‍​വമാ​യി എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ന് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നാ​ണ് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ കു​ട്ടി​ക​ള്‍​ക്കും ദോ​ഷ​ക​ര​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ട​തു​ഭ​ര​ണ​ത്തി​ല്‍ സ്വീ​ക​രി​ച്ച​ത്. പു​തി​യ മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് അ​പേ​ക്ഷ ന​ല്‍​കു​ക​യും സ​ത്വ​ര​മാ​യി എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

വി​ഷ​യ​ത്തി​ല്‍ അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ സ്വീ​ക​രി​ച്ച​ത്. അ​ടി​യ​ന്തി​ര​മാ​യി ഫ​യ​ല്‍ പ​രി​ശോ​ധി​ച്ച് എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​താ​യി എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.

Latest News

Corehub Up